ദില്ലി വായു മലിനീകരണം: ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലിയിലെ  വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്ഥാന  സർക്കാരുകൾ കോടതിയെ ധരിപ്പിക്കും. ഉത്തരവാദപ്പെട്ടവർ യോഗം ചേരുന്നു എന്നതല്ലാതെ മലിനീകരണം തടയാൻ ഒന്നും നടക്കുന്നില്ലെന്ന വിമർശനം ആണ് കോടതി നേരത്തെ മുന്നോട്ട് വെച്ചത്.

കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ വായു മലിനീകരണം തടയാനുള്ള നടപടികൾ  സർക്കാരുകൾ ഊർജിതമാക്കിയിട്ടുണ്ട്. ദില്ലി സർക്കാർ  1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്. വർക്ക് ഫ്രം ഹോം, വിദ്യാലയങ്ങൾക്ക് അവധി, നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് എന്നിവയ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിയാന സർക്കാർ ദില്ലി അതിർത്തിയിലെ ജില്ലകളിൽ  ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here