ശബരിമല തീർത്ഥാടനം: ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും

ശബരിമല തീർത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി  വിലയിരുത്താൻ  ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി കെ.രാധാകൃഷ്ണൻ ചർച്ച നടത്തും.

പരമ്പരാഗത  പാത നവീകരണം, നെയ്യഭിഷേകം , തുടങ്ങിയ  കാര്യങ്ങളുടെ  നിലവിലെ പുരോഗതി  ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി നേരിട്ട് ചോദിച്ചറിയും.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ, ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ , എഡിഎം അർജുൻപാണ്ഡ്യൻ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയുടെ സന്ദർശനത്തിൽ ഒപ്പമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here