ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ: ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ പരിഗണിക്കാനായി രൂപികരിച്ചിട്ടുള്ള കീഴ്‌ക്കോടതികളുടെ സാധുത സംബന്ധിച്ച അമിക്കസ് ക്യുറി റിപ്പോർട്ട് കൂടി കോടതി പരിശോധിക്കും. ഇത്തരം കോടതികൾക്ക് ഭരണഘടന സാധുത ഉണ്ടെന്നാണ് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസരിയ നൽകിയ റിപ്പോർട്ട്.

2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണമെന്ന നിർദ്ദേശം കോടതി പരിശോധിക്കും. പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്ജിമാരുടെ പേരുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് കോടതി നിർദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here