ദത്തുകേസ്; ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും

ദത്തുകേസില്‍ കുഞ്ഞിന്‍റെ  സാമ്പിളുമായി അനുപമയുടെയും അജിത്തിന്‍റെയും ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി  റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കും. കോടതി നടപടികൾ തീർന്നാൽ ഇന്ന് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറും.

നേരത്തെ ഈ മാസം 30 നാണ് കേസ് പരിഗണിക്കാനായി മാറ്റിയത്. ക‍ഴിഞ്ഞ ദിവസം ഡിഎൻഎ പരിശോധന ഫലം അനുകൂലമായതിനെ തുടർന്ന് ശിശുഭവനിലെത്തി അനുപമ കുഞ്ഞിനെ നേരിൽ കണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here