ആമസോണ്‍ വഴി കഞ്ചാവ് കടത്ത്: ഇതുവരെ 800 കിലോ കഞ്ചാവ് കടത്തിയതായി പൊലീസ്; 4 പേര്‍ പിടിയില്‍

ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇതുവരെ ആകെ 68 കിലോ കള്ളക്കടത്ത് വസ്തുക്കള്‍ പിടികൂടിയതില്‍ 48 കിലോ കഞ്ചാവ് രണ്ട് ജൂട്ട് ബാഗുകളിലായാണ് പിടികൂടിയത്. നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നവംബര്‍ 20നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

മധുര തുളസിയെന്ന വ്യാജനേ ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശ് പൊലീസ് നല്‍കിയ സൂചനകളുപയോഗിച്ചാണ് ആന്ധ്രാപ്രദേശില്‍ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് പൊലീസ് മേധാവി പറഞ്ഞു. 1,48,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News