മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പില്‍ നേരിയ കുറവാണ് വന്നിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. നിലവിലെ ജലനിരപ്പ് 141.50 അടിയാണ്.

ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോള്‍ കേരളത്തിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്. പ്രദേശത്ത് ഇപ്പോഴും മഴക്കാറുണ്ട്.

ഇടുക്കി അണക്കെട്ടില്‍ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാള്‍ ഉയര്‍ന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഇടുക്കിയിലെ വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്.

അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുമ്പോള്‍ ആ ജലമൊക്കെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. നിലവില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി നിലപാട്. ബ്ലൂ അലേര്‍ട്ടാണ് നിലവില്‍ ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2403 അടിയാണ് പരമാവധി സം,ഭരണ ശേഷി. 2402 അടിയാണ് റെഡ് അലേര്‍ട്ട് പരിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here