‘ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക’; ഫുട് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ

ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫുഡ് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ. നവംബര്‍ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം പറഞ്ഞു.

‘ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക,’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സമരം സംഘടപ്പിക്കുന്നത്.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News