കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു.  നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന  ഉപ അമീർ ഷൈഖ്‌ മിഷാൽ അഹമദ്‌ അൽ സബാഹാണ് നിയമനം സംബന്ധിച്ച അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

നേരത്തെ മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭ രാജിവെച്ചിരുന്നു.

പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അമീറിൻറെ താല്പര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിൻറെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്.

പുതിയ മന്ത്രിമാരെ നിയമിക്കുവാൻ പ്രധാനമന്ത്രിക്ക് അമീർ നിർദ്ദേശം നൽകി. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.

ഇത്‌ നാലാം തവണയാണു 68 കാരനായ  സബാഹ് അൽ ഖാലിദ്    പ്രധാനമന്ത്രി പദവിയിൽ എത്തുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here