വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല്; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയുടെ വസതിയില്‍വെച്ചാണ് യോഗം ചേരുന്നത്.

നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍, ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍ എന്നീ 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. കരട് ബില്ലിന് കേന്ദ്ര കൃഷിമന്ത്രാലയം അന്തിമരൂപരേഖ നല്‍കിയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സമരം തുടരുമെന്ന് കര്‍ഷകര്‍ പ്രപഖ്യാപിച്ചിരുന്നു. നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിനുളള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിട്ടുളള ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരത്തിന്റെ കാര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തിലാകും നിലപാട് പ്രഖ്യാപിക്കുക.

വിളകള്‍ക്ക് താങ്ങുവില പ്രാഖ്യാപിക്കുക, സമരത്തിനിടെ ജീവന്‍വെടിഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം, കര്‍ഷകര്‍ക്കുമേലുളള കേസുകള്‍ പിന്‍വലിക്കല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമാണ് സമരത്തില്‍ നിന്ന് പിന്മാറുകയെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം, താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രാഖ്യാപിച്ചിട്ടും കര്‍ഷകര്‍ പിന്നോട്ടു പോവാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News