കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനം അഭിജിത്ത് രാജി വെക്കുക, 5 വര്‍ഷമായി തുടരുന്ന സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട് പുനസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ഗള്‍ഫ് മുതലാളിമാരുടെ കൈകളിലെ പാവയാണ് അഭിജിത്തെന്നും പോസ്റ്ററുകളില്‍ ആക്ഷേപമുണ്ട്. സേവ് കെ.എസ്.യു ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News