‘ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് ഉണ്ട്’ സംഘപരിവാര്‍ പ്രചരണം തള്ളി ബി.സി.സി.ഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണമാണ് നല്‍കുന്നതെന്ന സംഘപരിവാര്‍ പ്രചരണം തള്ളി ബി.സി.സി.ഐ. ട്രഷറര്‍ അരുണ്‍ ധൂമലമാണ് വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് ഒരു പങ്കുമില്ലെന്ന് ധൂമല്‍ ദേശിയ മാധ്യമത്തോട് പറഞ്ഞു.

‘താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമില്ലാത്തത് കഴിക്കേണ്ട. അതിനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്,’ അദ്ദേഹം പറഞ്ഞു.നേരത്തെ സോഷ്യല്‍ മീഡിയ ബി.സി.സി.ഐയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവില്‍ ബി.സി.സി.ഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം.ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗില്‍ (#BCCIPromotesHalal) സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം തുടങ്ങിയത്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവര്‍ക്കും മേല്‍ ഹലാല്‍ അടിച്ചേല്‍പിക്കുന്നതെന്നുമാണ് ചണ്ഡീഗഢിലെ ബി.ജെ.പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയല്‍ ചോദിക്കുന്നത്.ആരോഗ്യവും ഹലാലും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നാണ് ഹിന്ദു ജനജാഗ്രതി സമിതി ഔദ്യോഗിക ട്വിറ്ററില്‍ ചോദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News