ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവം; അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി കണ്ടെത്തി

പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലങ്കോട് നിന്നാണ് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചതെന്ന് വ്യക്തമായി.

നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച സ്ഥാപനമുടമയെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് കാര്‍ പൊള്ളാച്ചിയിലെത്തിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം കുഴല്‍മന്ദം വരെ അക്രമി സംഘം ഈ മാരുതി 800 കാറിലാണ് യാത്ര ചെയ്തിരുന്നത്.

കാര്‍ തകരാറിലായതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങളില്‍ അക്രമി സംഘം പലവഴിക്കായി രക്ഷപ്പെടുകയായിരുന്നു. പൊളിച്ച കാറിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് നടത്തുന്നത്. ഇതോടെ കേസില്‍ ഇതുവരെ രണ്ട് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News