മോഫിയയുടെ ആത്മഹത്യ; അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ എസ് പി

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ഡി വൈ എസ് പി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ എസ് പി. സി ഐ ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിച്ചു വരുകയാണെന്നും ആലുവ എസ് പി പറഞ്ഞു.

വിഷയത്തെ ഗൗരവമായാണ് കാണുന്നത് എന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്നും എസ് പി അറിയിച്ചു.അത് വരെ ആരോപണ വിധേയനായ സി ഐ സ്റ്റേഷന്‍ ചുമതലയില്‍ തുടരും. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത് സി ഐ യല്ല , ഡി വൈ എസ് പി യാണെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News