മോദി സർക്കാരിന്റേത് ന്യൂനപക്ഷ വിരുദ്ധ നയം; കോടിയേരി ബാലകൃഷ്ണന്‍

ന്യൂനപക്ഷ വിരുദ്ധ നയമാണ് മോദി സർക്കാരിന്റേതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വർഗീയ ശക്തികളും കോർപ്പറേറ്റ് ശക്തികളുമാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്‌ പരാജയപെട്ടുവെന്നും കോടിയേരി പറഞ്ഞു.

എന്നാൽ വ്യക്തമായ അജണ്ട ഇടത് പക്ഷത്തിന്ന് ഉണ്ട്. രാജ്യം തന്നെ മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയപ്പോൾ കർഷകരും തൊഴിലാളികളും മോദി സർക്കാരിനെ മുട്ട് കുതിച്ചു.എല്ലാം അതിജീവിച്ച് കർഷകർ വിജയിച്ചു.കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും  ജനാധിപത്യത്തിന്‌ യാതൊരു വില നൽകാതെയുള്ള ഭരണമാണ് മോദി സർക്കാരിന്റെതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം മുതലാളിത്തം ലോകത്ത് വാക്‌സിന്‍ അസമത്വം സൃഷ്ടിച്ചു. ഇതിന് ബദലായി നിന്നത് ഇടതുപക്ഷമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്ലാവർക്കും വാക്‌സിൻ നൽകുക എന്ന് അല്ല മൊതലാളിത്ത രാജ്യങ്ങള്‍ ചെയ്തത്.

ചൈന 100ൽ അധികം രാജ്യങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകി. ചൈന ലോകവ്യാപനമായി ഇടപെട്ടു, വാക്‌സിൻ ക്ഷാമമുള്ള രാജ്യങ്ങൾക്ക് നൽകി. ആഗോള സമ്പദ്ഘടന തകർന്നു.  4.7 കോടി സ്ത്രീകൾ ദാരിദ്യത്തിലേക്ക് നീക്കി. പട്ടിണി മരണവും സംഭവിച്ചു.

ചൈനീസ് മാർക്സിസ്റ്റ്‌ പാർട്ടി 100 വാർഷികം കടന്നപ്പോൾ 85 കോടി ദരിദ്രർ ഉണ്ടായിരുന്നു, അവരെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചു. 9.5 കോടി അംഗങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉണ്ട്. അതിൽ 8 ലക്ഷത്തിലധികം പാർട്ടി മെമ്പർമാർ യഥാർത്ഥ ദാരിദ്ര്യത്തെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചു.

ലോകത്തിന്റെ പല ഭാഗത്തും ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ മുന്നേറ്റം നടത്തുന്നു. ഇസ്ലാമിക മത മൗലിക വാദികളെ അമേരിക്ക ശക്തിപെടുത്തുന്നു. കോൺഗ്രസ് ബിജെപി രാഷ്ട്രീയ നയം സ്വീകരിക്കുന്നതിൽ പാർട്ടി അംഗങ്ങൾക്ക്‌ പങ്കില്ല. ചില മാധ്യങ്ങൾ പാർട്ടിയിൽ തർക്കമാണ് എന്ന് വരുത്തി തീർക്കുന്നു. അതിൽ യാതൊരു അടിസ്ഥാനവുമില്ല. മോദി സർക്കാർ വന്നതിന്ന് ശേഷം രാജ്യത്തെ തീവ്ര വലതു പക്ഷമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News