പ്രതീക്ഷയാണ് എൽഡിഎഫ് സർക്കാർ, തുടർഭരണം കിട്ടിയത് ചരിത്രം: കോടിയേരി  

പ്രതീക്ഷയാണ് എൽഡിഎഫ് സർക്കാരെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. തുടർഭരണം കിട്ടിയത് ചരിത്രമെന്നും  കോടിയേരി വ്യക്തമാക്കി.

പ്രാദേശിക ശക്തികളും മതനിരപേക്ഷ ശക്തികളും ഒന്നിച്ച് നിന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും. ജനങ്ങളുടെ പ്രതീക്ഷ വലുതാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എല്ലാം നിറവേറ്റുന്നു.

എൽഡിഎഫ് സർക്കാരിന് വോട്ട് ചെയ്യാത്തവർക്കും സംരക്ഷണം നൽകിയാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃക സൃഷ്ടിച്ചു. കേരളത്തിന്ന് ഒന്നാം സ്ഥാനമാണ് ഭരണ നിർവഹണത്തിൽ. ദാരിദ്ര നിർമാര്‍ജ്ജനമാണ് ഇനി സർക്കാർ ലക്ഷ്യം.

ദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റണം. പാർട്ടി മെമ്പർമാർ ഇതിനായി ഇറങ്ങി തിരിക്കണം. നവകേരളം സൃഷ്ടികുകയാണ് സർക്കാർ ലക്ഷ്യം. കോർപ്പറേറ്റ്, മാധ്യമങ്ങളുടെ പിന്തുണയോടെ കേരളത്തിൽ വലതുപക്ഷ ആശയങ്ങൾ ശക്തിപെടുന്നു.

ചരിത്രബോധമുള്ള ജനതയെ സൃഷ്ടിക്കണം. സർക്കാർ നയങ്ങൾ ചർച്ച ചെയുന്നുണ്ട്. കെ- റെയിൽ പദ്ധതി ഇടത്പക്ഷ മുന്നണിയുടേതല്ല.  ഉമ്മൻ ചാണ്ടി സർക്കാരിന്റെതാണ്. അന്ന് പ്രതിപക്ഷം അതിനെ എതിർത്തില്ല. ഇന്ന് കോൺഗ്രസ്‌ അതിനെ എതിർക്കുന്നു. ശബരിമല വിമാനത്താവളത്തിനെയും കോൺഗ്രസ്‌ എതിർക്കുന്നു.

ഇടത് പക്ഷമായതു കൊണ്ട് കോൺഗ്രസ്‌ വികസന പ്രവർത്തനങ്ങളെ എതിർക്കുന്നു. കലാപം സൃഷ്ടിക്കാനുള്ള ബിജെപി-കോൺഗ്രസ്‌ നയങ്ങളെ ജനങ്ങൾ തിരിച്ചറിയണം. അതിനാൽ ജനങ്ങളെ സർക്കാരിന്നു പിന്നിൽ അണി നിരത്തണം. അധികാര മോഹം പാർട്ടി മെമ്പര്‍മാർക്ക് പാടില്ല. പുതിയ ജനങ്ങളെ പാർട്ടിയിലേക്ക് കൊണ്ട് വരണം. അങ്ങനെയുള്ള പാർട്ടി പ്രവർത്തനം നടത്തണം. മൂന്നാമത്തെ തവണയും എൽഡിഎഫ് സർക്കാർ വരും.

അക്രമ സംഭവങ്ങളിൽ നിന്ന് പാർട്ടി മാറി നിന്നു. സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ ഇത് ഒരു കാരണമായെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News