ദില്ലിയിലെ വായു മലിനീകരണം; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതിയുടെ വിമർശനം. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ ഇത്രയും വർഷം ഉദ്യോഗസ്ഥർ എന്തു ചെയ്യുക ആയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

കർഷകരുമായി കൂടി ആലോചന നടത്തി വിവരങ്ങൾ അറിയിക്കണമെന്ന് ചിഫ് ജസ്റ്റിസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ മോശം ആയ ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമർശിച്ചു. സാഹചര്യം മോശമാകുന്നത് വരെ നോക്കി ഇരിക്കരുതെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന വിഷയം പ്രത്യേകം പരിഗണക്കാമെന്നും സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആണ് ഇപ്പോൾ പരിഗണന നൽകേണ്ടത് എന്നും എൻ വി രമണ ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്ക്കാൻ ഉള്ള നടപടികൾ ഈ ആഴ്ച കൂടി തുടരാൻ കേന്ദ്ര സർക്കാരിനും ദില്ലി അടക്കമുള്ള 4 സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയ കോടതി ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here