കടമേരിയിലെ ഗുണ്ടാക്രമണം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് കടമേരിയിൽ വീട്ടിൽകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂർ സ്വദേശിയായ ഹാനിയെന്നയാൾക്ക് കടമേരിയിലെ നിയാസ് പണം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിയാസ് ഹാനിയുടെ കാർ കടമേരിയിലേക്കെത്തിച്ചു. ഇത് തിരിച്ചുപിടിക്കാനാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു.

നേരത്തേ കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നിയാസിന്റെ വീട്ടിലാണ് കണ്ണൂരിൽ നിന്നും രണ്ടു കാറുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്.

ചർച്ച നടക്കുന്നതിനിടെ സംഘം അക്രമാസക്തരാവുകയും ആയുധങ്ങളുമായി വീട്ടുകാർക്കെതിരെ തിരിയുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരെയും സംഘം ആക്രമിച്ചു. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം നിയാസുമായി ചർച്ച ചെയ്യാനാണ് ഇവർ ഇവിടെ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ എത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘങ്ങളുടെ മറ്റ് പശ്ചാത്തലങ്ങൾ പരിശോധിച്ചു വരികയാണെന്ന് നാദാപുരം പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News