മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു; ആറ് സ്പില്‍വെ ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് വന്നതോടെ തമിഴ്‌നാട് 6 സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 141.6 ല്‍ നിന്ന് 141.35 അടിയായാണ് കുറഞ്ഞത്. നിലവില്‍ ഒരു ഷട്ടര്‍ 10 സെ.മീറ്റര്‍ ഉയര്‍ത്തി 136. 09 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാടിന് 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താനാകും.

ഇടുക്കി ഡാമില്‍ 2400.34 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്‌നാട് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാല്‍ ഇടുക്കി ഡാം നിലവില്‍ തുറക്കേണ്ടിവരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News