കൊടകര ബി ജെ പി കുഴൽപ്പണക്കേസ്‌; ഇ ഡി അന്വേഷണം ആരംഭിച്ചു

ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇ ഡി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ആരോപണത്തിലാണ് അന്വേഷണമെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇ ഡി കൊച്ചി യൂണിറ്റ് ആണ് അന്വേഷിക്കുന്നതെന്നും ഇതിനകം നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതിനെ തുടർന്ന് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തീർപ്പാക്കി. എൽ ജെ ഡി നേതാവ് സലീം മടവൂരാണ് കൊടകര കുഴൽപ്പണ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നിലപാട് അറിയിക്കാൻ അറ് തവണ കോടതി ആവശ്യപ്പെട്ടെങ്കിലും ഇ ഡി തയ്യാറായിരുന്നില്ല. ഒടുവിൽ കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇ ഡി തയ്യാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News