ഉച്ചക്കുണ്ടാക്കിയ ചിക്കൻ കറി ബാക്കിയുണ്ടോ? 4 മണിക്കുള്ള ചിക്കൻ ചപ്പാത്തി റോൾ റെഡി

ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്…

ചേരുവകൾ
ചപ്പാത്തി – 5
ചിക്കൻ – 5 – 6 കഷ്ണം (എല്ല് ഇല്ലാത്തതോ അല്ലെങ്ങിൽ എല്ല് കളജതോ കുറച്ച് ഗ്രെവിയോട് കൂടി ചിക്കൻ കറിയിൽ നിന്നും എടുക്കുക)
മുട്ട – 2
റെസ്ക് പൊടിച്ചത് – 1 കപ്പ്‌
മയോന്നൈസ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന രീതി

ചിക്കൻ കറിയിൽ നിന്നും എടുത്ത ചിക്കനും ഗ്രെവിയും നന്നായി മിക്സ്‌ ചെയ്ത് വക്കുക.ഇനി ചപ്പാത്തിയിൽ എല്ലാം ഓരോ സൈഡിൽ മയോന്നൈസ് പുരട്ടി വക്കുക.മുട്ട കുറച്ച് ഉപ്പ് ചേർത്ത് നന്നായി പതപ്പിക്കുക.

ചിക്കൻ മിക്സ്‌ കുറച്ചായി എടുത്ത് മയോന്നൈസ് പുരട്ടിയ ചപ്പാത്തിയിൽ വച്ച് റോൾ ചെയ്യുക. ഈ റോൾ രണ്ടായി മുറിച്ച് ഓരോ റോളും മുട്ട മിക്സിലും തുടർന്ന് റിസ്ക് പൊടിയിലും മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.ഈസി ചിക്കൻ റോൾ റെഡി.

മയോന്നൈസ് ഇല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും വെളുത്തുള്ളി തൊലിയോട് കൂടിയതും കുറച്ച് കുരുമുളക് പൊടിയും ഉപ്പും അല്പം വിനാഗിരിയും ഓയിലും ചേർത്ത് മിക്സിയിൽ അടിച്ചാൽ ഹോം മെയ്ഡ് മയോന്നൈസ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel