ആശാ ശരത്തിന്‍റെ കലാ പരിശീലന കേന്ദ്രം ദുബായില്‍ വീണ്ടും സജീവമാകുന്നു

നടി ആശാ ശരത്തിന്‍റെ കീഴിലുള്ള കലാ പരിശീലന കേന്ദ്രം ദുബായിൽ വീണ്ടും സജീവമാകുന്നു. കലയും സ്പോർട്സും സംയോജിപ്പിച്ചുള്ള പരിശീലന കേന്ദ്രമാണ് ആശാ ശരത്ത് ഇത്തവണ തുറന്നിരിക്കുന്നത്.

യു എ ഇ യിലെ ഏറ്റവും അറിയപ്പെടുന്ന നൃത്ത പരിശീലന കേന്ദ്രമാണ് നടി ആശാ ശരത്തിൻറെ കീഴിലുള്ള കൈരളി കലാകേന്ദ്രം . കൊവിഡ് സമയത്ത് ഇത് തല്‍ക്കാലത്തേക്ക് പ്രവർത്തനം നിർത്തിയിരുന്നു. പ്രവാസ ലോകത്തെ കലാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകി കൊണ്ട് കൈരളി കലാ കേന്ദ്രത്തിന്‍റെ നൃത്ത പരിശീലന കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയാണ്.

ദുബായ് ഖുസൈസിൽ ആണ് ഇപ്പോൾ കൈരളി കലാകേന്ദ്രം തുറന്നത്. നൃത്ത പഠനത്തിനു പുറമേ സ്പോർട്സ് പരിശീലനം കൂടി ഇവിടെയുണ്ടെന്ന്
ആശാ ശരത്ത് പറഞ്ഞു.

ആശാ ശരത്തിന്റെ അമ്മയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം സുമതിയാണ് കൈരളി കലാകേന്ദ്രം ഉത്ഘാടനം ചെയ്തത് .

കൂടുതൽ കുട്ടികൾ നൃത്തം പരിശീലിക്കാൻ മുന്നോട്ട് വരുന്നുണ്ടെന്നും ഇത് ഏറെ സന്തോഷകരമാണെന്നും ആശാ ശരത്ത് പറഞ്ഞു.

നൃത്തമാണ് തന്റെ ജീവിതമെന്നും കൂടുതൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ആശാ ശരത്ത് കൂട്ടിച്ചേർത്തു. റേഡിയോ ഏഷ്യ വൈസ് പ്രസിഡന്റ് ജയ , ടി വി ശരത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൊറിയോഗ്രാഫറും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ബിജു ധ്വനിതരംഗിനെ ചടങ്ങിൽ ആദരിച്ചു. കൈരളി കലാ കേന്ദ്രത്തിലെ നൃത്ത പരിശീലകൻ ആയിരുന്നു ബിജു ധ്വനിതരംഗ് .

നേരത്തെ കൈരളി കലാകേന്ദ്രത്തിലെ കുട്ടികളുടെ നൃത്തങ്ങളും ഉത്ഘാടന ചടങ്ങിനെ മിഴിവുറ്റതാക്കി. കൈരളി കലാകേന്ദ്രത്തിന് ആകെ എട്ട് പരിശീലന കേന്ദ്രങ്ങളാണ് യു എ ഇ യിൽ ഉള്ളത്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം യു എ ഇ യിൽ കലാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാവുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News