അക്ഷയ്കുമാര്‍ ധനുഷ് ചിത്രം ‘അത്‌രംഗീ രേ’ റിലീസ് ഒടിടിയില്‍

ധനുഷ് , സാറ അലി ഖാന്‍ , അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘അത്‌രംഗീ രേ’ ഒടിടി റിലീസിന്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഒന്നായിരുന്നു. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നെത്തും.തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്റെയും ധനുഷിന്റെയും ആദ്യ ഒടിടി ഡയറക്റ്റ് റിലീസുമായിരിക്കും അത്‌രംഗീ രേ.

2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News