ദില്ലിയിൽ നിയന്ത്രണങ്ങൾ നീക്കി

വായു ഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ദില്ലി സർക്കാർ. തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി.

ഞായറാഴ്ച മുതൽ സംസ്ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, ട്രക്കുകൾക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്ന് ഗോപാൽ റായ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here