കോഴിക്കോട് വാറ്റുപകരണവും വാഷും ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചെടുത്തു

കോഴിക്കോട് കൂരാച്ചുണ്ടിൽ വാറ്റുപകരണവും വാഷും ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചെടുത്തു. വാഷ് നശിപ്പിക്കുകയും വാറ്റുപകരണങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. കല്ലാനോട് മേഖലയിൽ നിന്ന് ആയിരത്തിലധികം ലിറ്റർ വാഷാണ് പിടികൂടിയത്.

കോഴിക്കോടിൻ്റെ കിഴക്കൻ മലയോര പ്രദേശമായ കൂരാച്ചുണ്ട് ,കല്ലാനോട് ,കക്കയം പ്രദേശങ്ങളിൽ വ്യാജ മദ്യ നിർമ്മാണം വ്യാപകമാണ്.ചെങ്കുത്തായ മലമ്പ്രദേശങ്ങളിലാണ് വ്യാജമദ്യ നിർമ്മാണം തകൃതിയായി നടക്കുന്നത്.

മറ്റു പ്രദേശങ്ങളിലേക്ക് വിൽപ്പനക്കാവശ്യമായ മദ്യം ഇവിടങ്ങളിലാണ് നിർമ്മിക്കുന്നത്. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ സി പി ഐ (എം) ഡി വൈ എഫ് ഐ പ്രവർത്തകർ ബോധവൽക്കരണവും ചെറുത്ത് നിൽപ്പും തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കൂരാച്ചുണ്ടിലെ മലയോര പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപക പരിശോധന നടത്തി.

ഇല്ലിപ്പിലായി, മണിച്ചേരി മലകളിൽ നടത്തിയ ബഹുജന റെയ്ഡിൽ ആയിരക്കണക്കിന് ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി .
വാഷ് നശിപ്പിച്ച ശേഷം ഉപകരണവും മറ്റും പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

പിന്നീട് മഹസ്സർ തയ്യാറാക്കി ഉദ്യാഗസ്ഥർ ഇവ ഏറ്റെടുത്തു.വരും ദിവസങ്ങളിലും ജനകീയ പരിശോധന ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News