സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണം; വി ശിവദാസന്‍ എംപി

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഡോ. വി ശിവദാസൻ എംപി ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കോ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കോ യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ യാത്രക്കാർ സൗദി അറേബ്യയ്ക്കുള്ളിൽ നിന്ന് രണ്ട് ഡോസ് വാക്സിനുകളും എടുത്തില്ലെങ്കിൽ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നു.

ഇന്ത്യൻ പൗരന്മാർ സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസും വാക്സിൻ എടുത്തിട്ടില്ലെങ്കിൽ, സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് അവർ സൗദി അറേബ്യക്ക് പുറത്ത് സൗദി സർക്കാരാൽ അംഗീകൃതമായ രാജ്യങ്ങളിൽ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈൻ എടുക്കേണ്ടതുണ്ട്.

ഇന്ത്യ ഈ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല. അതുകൊണ്ട് തന്നെ സൗദി അറേബ്യയിലേക്ക് പോകുന്നതിന് രണ്ടാഴ്ച മുമ്പ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ അവർ നിർബന്ധിതരാകുന്നു. എന്നാൽ, ഇന്ത്യൻ പൗരന്മാർ സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ, അവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

അവർക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് പോകാൻ അനുവാദമുണ്ട്. തത്ഫലമായി, ഈ സമ്പ്രദായം ഇന്ത്യ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാത്തതിന് തുല്യമാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന 30 ലക്ഷം ഇന്ത്യക്കാർക്ക് ഇത് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ പണത്തിന്റെ 11.6% സൗദി അറേബ്യയിൽ നിന്നാണ് വരുന്നത്. ഇന്ത്യയിലേക്കുള്ള വിദേശ പണത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഉറവിടമാണ് അവിടം.

സൗദി അറേബ്യയുമായി ഇന്ത്യക്കുള്ള ആഴത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധം കണക്കിലെടുത്ത്, ഈ നിയന്ത്രണങ്ങൾ നീക്കാൻ അടിയന്തര ഇടപെടൽ യൂണിയൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇതിൽ പ്രധാനമായും യാത്രക്കാർ തന്നെ ക്വാറന്റൈൻ ചാർജുകൾ നൽകണം എന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതുകൊണ്ട് തന്നെ, കേന്ദ്രസർക്കാർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുകയും ഇന്ത്യൻ അധികാരികൾ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതിനും നിർബന്ധിത ക്വാറന്റൈൻ ആവശ്യകതകൾ നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡോ. വി ശിവദാസൻ എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News