വിഴിഞ്ഞം തുറമുഖ വികസനം; കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളുമായി ചർച്ച നടത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ

കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായി
കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുമായി വിശദമായ ചർച്ച നടത്തിയെന്ന് അഹമ്മദ് ദേവർകോവിൽ കുടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

കൂടിക്കാഴ്ചയിൽ വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള റെയിൽവേ ലൈനിന്റെ നിർമാണം വേഗത്തിലാക്കാൻ ആവശ്യമായ സഹായം കേന്ദ്രത്തോട് തേടി. മത്സ്യ തൊഴിലാളി വികസനം ലക്ഷ്യമിട്ടുള്ള “ഫുഡ്‌ പാർക്ക്” നിർമാണത്തിനായും വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തായി നിർമിക്കുന്ന ഇൻഡസ്ട്രിയൽ പാർക്ക് നിർമാണത്തിനായും കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചു.

ഇന്ത്യൻ മാരിറ്റയിൻ സെന്ററിന്റെ സഹായത്തോടെ വിവിധ തൊഴിലധിഷ്ഠിസ്ഥിത കോഴ്സുകൾ പഠിക്കുവാൻ ആവശ്യമായ ഇന്‍സ്റ്റിറ്റ്യൂട്ടിനായുള്ള സഹായവും കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചുവെന്ന്
അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആവശ്യങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here