എന്ത് അറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്…? ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം

ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം. എന്ത് അറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും
ഹലാൽ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ എന്നും
കോടതി ആരാഞ്ഞു.

ഹലാൽ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്നും, കാര്യങ്ങൾ പരിശോധിക്കാതെയാണോ ഹർജി ഫയൽ ചെയ്യുന്നതെന്നും കോടതി വിമർശിച്ചു.

ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നതിന് ബോർഡുണ്ടെന്നും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു. ശബരിമലയിൽ പ്രസാദം നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള
ശർക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണന്നും
ആരോപിച്ച് സംഘപരിവാർ നേതാവ് എസ്.ജെ.ആർ കുമാർ സമർപ്പിച്ച ഹർജിയാണ്കോടതി പരിഗണിച്ചത്.

അപ്പം – അരവണ നിർമാണത്തിന് ഏറ്റവും പുതിയ ശർക്കരയാണ്
ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കോടതിയെ അറിയിച്ചു.
കർശന നിലവാര പരിശോധക്ക് ശേഷമാണ്ശർക്കര സന്നിധാനത്തേക്ക്അയക്കുന്നത്.

നിർമാണത്തിന് ശേഷം ഗുണനിലവാരം ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദീകരിച്ചു. ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും, പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News