ശ്രദ്ധിക്കുക…………..കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം

“പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

“പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

കേരളത്തിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് പരിഷ്ക്കരിച്ചത് 2019 ജൂലൈയിലാണ്.
പ്രസ്തുത സന്ദേശത്തിൽ വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്ന രീതിയും തെറ്റാണ്.

കെ എസ് ഇ ബിയുടെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ http://Electricity Bill Calculator – https://www.kseb.in/bill_calculator_v14/ എന്ന ലിങ്കിൽ സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.

മാന്യ ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News