ഐ എസ് എല്‍; ബെംഗളുരു എഫ് സിയെ അട്ടിമറിച്ച് ഒഡീഷ എഫ് സി

ഐ എസ് എല്‍ ഫുട്ബോളിൽ ബെംഗളുരു എഫ് സിയെ അട്ടിമറിച്ച് ഒഡീഷ എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഒഡീഷ എഫ് സിയുടെ വിജയം.

ഒഡീഷയ്ക്ക് വേണ്ടി സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടി.അരിഡായ് കാബ്രേറ ഒരു ഗോള്‍ നേടി.ബെംഗളുരുവിന്‍റെ ആശ്വാസ ഗോള്‍ ബ്രസീലിയന്‍ താരം അലന്‍ കോസ്റ്റയുടെ വകയായിരുന്നു.

ഈ മാസം 30ന് ഈസ്റ്റ്ബംഗാളിനെതിരെയാണ് ഒഡീഷ എഫ് സിയുടെ അടുത്ത മത്സരം. നാളെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനിറങ്ങും.

നാളെ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel