ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍,സുഹൈലിന്‍റെ മാതാവിതാക്കളായ റുഖിയ,യൂസഫ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

നിയമവിദ്യാര്‍ഥിനിയായ മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത പോലീസ് ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നായിരുന്നു മൂവരെയും കസ്റ്റഡിയിലെടുത്തത്.പിന്നീട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ പ്രേരണയ്ക്ക് പുറമെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് മൊഫിയയും കുടുംബവും പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ആത്മഹത്യക്കുറിപ്പിലും ഭര്‍ത്താവിനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

അതേസമയം യുവതിയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ വീ‍ഴ്ചവരുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സുധീറിനെ സ്ഥലം മാറ്റിയതായി ഡി വൈ എസ് പി ശിവന്‍കുട്ടി അറിയിച്ചിരുന്നു.ഇന്‍സ്പെക്ടര്‍ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ഡി വൈ എസ് പി ക‍ഴിഞ്ഞ ദിവസംതന്നെ എസ് പി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സി ഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നിബെഹനാന്‍ എം പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും ജനപ്രതിനിധികളും ആലുവ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News