ദില്ലിയിൽ വായു മാലിനീകരണതോതില്‍ നേരിയ കുറവ്

ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മാലിനീകരണം നേരിയ തോതിൽ മെച്ചപ്പെട്ടു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. വായുനിലവാര സൂചിക 280ൽ താഴെയാണ് രേഖപ്പെടുത്തിയത്.

അതേസമയം, ദില്ലിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ തുടരണമെന്നും മലിനീകരണം തടയുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി പറഞ്ഞു.

ഏത്രത്തോളം വൈക്കോല്‍ അവശിഷ്ടങ്ങള്‍ നീക്കിയെന്ന് സംബന്ധിച്ച് ഹരിയാന, പഞ്ചാബ്, യുപി സര്‍ക്കാരുകള്‍ പഠനം നടത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. വായുനിലവാരം തിങ്കളാഴ്ചയോടെ മെച്ചപ്പെടുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ നീക്കാമെന്ന് കോടതി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here