രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം ആരംഭിക്കും

രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം  ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ സ്പുട്ണിക് വി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിനു പുറമെയാണ് സ്പുട്നിക്  ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കൊവിഡിനെതിരെ വാക്‌സിൻ 80% ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം,  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചത്തിസ്ഗഡ് മുഖ്യമന്ത്രി ബുപേഷ് ഭാഗലും, പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

നഷ്ടപരിഹാര തുക അമ്പതിനായിരത്തിൽ നിന്ന് 4 ലക്ഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel