കൂത്തുപറമ്പിന്‍റെ വിരിമാറിൽ പിടഞ്ഞുവീണ ധീര രക്തസാക്ഷികളായ സഖാക്കളുടെ ഓർമ്മകൾക്ക് 27 വർഷം: എംഎ ബേബി 

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയിൽ ജീവൻ വെടിഞ്ഞ അനശ്വര രക്തസാക്ഷികളാണെന്നും സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ആ രണധീരരുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ അഭിവാദ്യങ്ങളുടെ ചുവന്നപൂക്കൾ അര്‍പ്പിക്കുന്നുവെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

വിദ്യാഭ്യാസത്തിൻറെ കമ്പോളവൽക്കരണത്തിനെതിരായുള്ള പോരാട്ടത്തിൽ കൂത്തുപറമ്പിന്റെ വിരിമാറിൽ പിടഞ്ഞുവീണ ധീര രക്തസാക്ഷികളായ സഖാക്കളുടെ ഓർമ്മകൾക്ക് 27 വർഷം.സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയിൽ ജീവൻ വെടിഞ്ഞ അനശ്വര രക്തസാക്ഷികൾ.ജീവിക്കുന്ന രക്തസാക്ഷിയായി സഖാവ് പുഷ്പനും.ആ രണധീരരുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ അഭിവാദ്യങ്ങളുടെ ചുവന്നപൂക്കൾ.

യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ്  കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.

യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബർ 25. നിരായുധരായ സമരക്കാർക്ക് നേരെ നേർക്കുനേർ പൊലീസ് വെടി ഉതിർത്തപ്പോൾ പിന്തിരിഞ്ഞോടാതെ സമരേ തിഹാസം രചിച്ചവരെ ഓർമ്മിപ്പിച്ചാണ് ഓരോ നവംബർ 25 ഉം കടന്ന് പോകുന്നത്. ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ്  കൂത്തുപറമ്പ്.

വിദ്യാഭ്യാസ കച്ചവടത്തിനും  അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവർ ജീവൻ നൽകിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബർ 25ന് വെടിയേറ്റ് വീണവരിൽ സഖാവ് പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു.

രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളിൽ  ഇന്നും ഊർജ്ജമാണ് കൂത്തുപറമ്പ്.അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel