ശബരിമലയില്‍ ആറാമത്തെ ലേലത്തിൽ വിറ്റു പോയത് അറുപതിലധികം കടകൾ

ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകൾ വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം കൊണ്ടത്. ആരോഗ്യ വകുപ്പിൽ നിന്നു അനുമതി ലഭിച്ചാൽ തീർഥാടകർക്ക് കൂടുതൽ ഇളവ് നൽകും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അൻപതിന് മുകളിൽ വ്യാപാര സ്ഥാപനങ്ങളും നാളികേരവും ഉൾപ്പടെയുള്ളവ ലേലം കൊണ്ടു. ഇതോടെ മൂന്നിടത്തും അത്യാവശ്യം ഭക്ഷണശാലകളും മറ്റുമായി. വിറ്റുപോകാത്തവയ്ക്കായി ഉടൻ ലേലം നടത്തെണ്ടതാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.

പമ്പാ സ്നാനം ,പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കൽ, നെയ്യഭിഷേകം, വിരിവെയ്ക്കൽ തുടങ്ങിയവയ്ക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ നീക്കുന്നത് ഉടൻ തീരുമാനമുണ്ടാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ കാര്യമായ വർധനയുണ്ടെങ്കിലും തീർഥാടകരുടെ എണ്ണം ഇതു വരെ ഉയർന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News