
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന്‍ ഇന്ന് പൊലീസിനു മുന്‍പാകെ ഹാജരായേക്കും.24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഷൈജു ഒളിവിലായതിനാല്‍ സഹോദരനാണ് പോലീസ് നോട്ടീസ് കൈമാറിയത്.
അറസ്റ്റ് ഭയന്ന് ഷൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഷൈജുവിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും നോട്ടീസ് നല്‍കി മാത്രമെ വിളിപ്പിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചതോടെ ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു. മറ്റൊരു കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കാറിന്‍റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച് ഷൈജുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here