യു പി തെരഞ്ഞെടുപ്പ്; സഖ്യം വിപുലികരിക്കാൻ ഒരുങ്ങി സമാജ്‌വാദി പാർട്ടി

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സഖ്യം വിപുലികരിക്കാൻ ഒരുങ്ങി സമാജ്‌വാദി പാർട്ടി. ആർ എൽ ഡിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയും സഖ്യത്തിൽ എത്തിയേക്കും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.ആർ എൽ ഡി 36 സീറ്റിൽ മത്സരിക്കാൻ ധാരണ ആയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഭരണം ലക്ഷ്യമാക്കി കൂടുതൽ സഖ്യ സാധ്യത തേടുകയാണ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ജയന്ത് ചൗധരിയുടെആർ എൽ ഡി, ഓം പ്രകാശ് രാജ്ബറിന്റെ SBSP എന്നി പാർട്ടികളുമായി ഇതിനോടകം തന്നെ സമാജ്‌വാദി പാർട്ടി സഖ്യം ഉറപ്പാക്കിയിട്ടുണ്ട് .

ആർ എൽ ഡി 36 സീറ്റുകളിൽ മത്സരിക്കും. 36 സീറ്റിൽ 6 മണ്ഡലത്തിൽ SP സ്ഥാനാർഥികൾ ആർ എൽ ഡി ചിഹ്നത്തിൽ ജനവിധി തേടും. ഇതിന് പിന്നാലെയാണ് എ എ പി- എസ് പി സഖ്യത്തിന്റെ ചർച്ചകൾ സജീവമായത്. അഖിലേഷ് യാദവ് ആം ആദ്മി പാർട്ടി നേതാവും എംപിയുമായ സഞ്ജയ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയാണ് സഖ്യ സാധ്യതകൾ നിലനിർത്തിയത്.

നിലവിൽ 170 സീറ്റിൽ എ എ പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സഖ്യം സംബന്ധിച്ച് ഇരു നേതാക്കളും കൂടുതൽ പ്രതികരണങ്ങൾക്ക് തയാറായില്ല എങ്കിലും ബിജെപിക്ക് എതിരെ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണ് എന്ന് ഇരുവരും വ്യക്തമാക്കി.പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ആയെന്ന് ഉത്തർപ്രദേശിന്റെ ചുമതല ഉള്ള സഞ്ജയ് സിങ് പ്രതികരിച്ചു.

ചെറുപാർട്ടികളുമായി സഖ്യം ചേർന്ന് അധികാരത്തിൽ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവിൽ സമാജ് വാദി പാർട്ടി സ്വീകരിക്കുന്നത്. ചെറു പാർട്ടികളുമായുള്ള ചർച്ചകൾ ഉടൻ പൂർത്തീകരിച്ച് മുന്നണി പ്രഖ്യാപനം വേഗത്തിൽ ആക്കാൻ ആണ് അഖിലേഷിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News