ഇടിക്കൂട്ടില്‍ പെണ്‍പുലികളെ സൃഷ്ടിച്ച് പ്രൈഡ്

ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി വനിതാ ചാമ്പ്യന്മാരെ സൃഷ്ടിച്ച് നേട്ടങ്ങളുടെ നിറവിലാണ് തലസ്ഥാനത്തെ പ്രൈഡ് ബോക്സിങ് ക്ലബ്. 3 വര്‍ഷമായി തിരുവനന്തപുരത്ത് വനിതകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിശീലനം നടത്തി വരികയാണ് ഈ ക്ലബ്ബ്.  കഴിഞ്ഞ കേരള യൂണിവേഴ്സിറ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ആള്‍ സെയിന്‍റ്സ് കോളേജിനെ ഒാവറോള്‍ ചാമ്പ്യന്മാരാക്കി ക്ലബ്ബ് ശ്രദ്ധനേടിയിരുന്നു.

ഈ വര്‍ഷത്തെ കേരള യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍  4 സ്വര്‍ണ മെഡലും, 4 വെള്ളി മെഡലും, 5 വെങ്കലവും നേടി ക്ലബ്ബ് അംഗങ്ങള്‍ കരുത്ത് തെളിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലബ്ബിന് വേണ്ടി മത്സരിച്ചത് 9 പേരായിരുന്നു. ഇതില്‍ നിന്ന് 4 സ്വര്‍ണവും ,ഒരു വെള്ളിയും, 4 വെങ്കല മെഡലുകളും പിറന്നു. റോള്‍ഡക്സ് റോള്‍ഡനാണ് ക്ലബ്ബിന്‍റെ പരിശീലകന്‍.

 വുമണ്‍സ് കോളേജ്, ആള്‍ സെയിന്‍റ്സ് കോളേജ്, ലോ കോളേജ് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പ്രധാന കോളേജുകള്‍ക്കും നിരവധി സ്കൂളുകള്‍ക്കും പരിശീലനം നല്‍കി വരുന്നത് പ്രൈഡ് ബോക്സിങ് ക്ലബ്ബാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News