നിങ്ങളുടെ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണോ? ശീലമാക്കാം ഈ ഭക്ഷണങ്ങൾ

കുട്ടികളുടെ ആരോഗ്യമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുടെ ആരോഗ്യത്തിൽ നിങ്ങൾ വ്യാകുലപ്പെടുന്നതിന് പകരം അവരുടെ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്.  രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളിൽ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നതിന് കാരണമാകുന്നത്. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അത്തരത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് ഉപയോഗപ്രദമാകുന്ന ചില ഭക്ഷണങ്ങൾ ഇതാ….

ബദാം

ബദാമിൽ ധാരാളം വിറ്റാമിൻ- ഇ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്.

തൈര്

ധാരാളം വിറ്റാമിനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. പാൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ തെെര് നൽകാം.

റാഗി

റാഗിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധതരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ, അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ് റാ​ഗി.

മുട്ട

അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയിലെ സെലിനിയം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News