സിഖ് വിരുദ്ധ പരാമര്‍ശം; കങ്കണയെ വിളിച്ചു വരുത്താന്‍ ദില്ലി നിയമസഭാ സമിതി

സിഖ് വിരുദ്ധ പരാമർശം നടത്തിയ നടി കങ്കണ റണാവത്തിനെ വിളിച്ചുവരുത്താൻ ദില്ലി നിയമസഭാ തീരുമാനം. എംഎൽഎ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് മുന്നിൽ ഹാജരാകാൻ നടി കങ്കണ റണാവത്തിന് സമൻസ് അയച്ചു.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നടി കങ്കണ റണാവത്ത് നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ  വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിഖ് വിരുദ്ധ പരാമർശം കങ്കണ നടത്തിയത്.

സിഖ് സമൂഹത്തെ മുഴുവൻ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിശദീകരണത്തിനായി ദില്ലി നിയമസഭ കങ്കണയെ വിളിപ്പിച്ചത്. ഡിസംബർ ആറിന് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here