ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യയായി വന്നു! പ്രണയത്തെക്കുറിച്ച് നിവിന്‍ പോളിയുടെ വാക്കുകള്‍!

ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യയായി വന്നു! പ്രണയത്തെക്കുറിച്ച് നിവിന്‍ പോളിയുടെ വാക്കുകള്‍!

അഭിനയ ജീവിതത്തിൽ റിന്നയുടെ പിന്തുണയെക്കുറിച്ച് നിവിൻ പോളി അഭിമുഖങ്ങളിലെല്ലാം ഇപ്പോഴും പറയാറുണ്ട് . ജോലി രാജി വെച്ച് സിനിമക്കായി നിവിൻ ഇറങ്ങിത്തിരിച്ചതും റിന്ന നൽകിയ ആത്മവിശ്വാസത്തിലായിരുന്നു എന്ന് ഒരിക്കൽ കൂടി പറയുകയാണ് കൈരളിയുടെ ജെ ബി ജംഗ്‌ഷനിൽ.

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായാണ് നിവിന്‍ പോളി തുടക്കം കുറിച്ചത്. കാലൊടിഞ്ഞിരുന്ന സമയത്തായിരുന്നു വിനീത് ശ്രീനിവാസന് മുന്നിലേക്ക് നിവിനെത്തിയ കഥയും നിവിൻ ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്‍ഫോസിസിലെ ജോലി രാജിവെച്ചായിരുന്നു നിവിന്‍ പോളി അഭിനയമെന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. സിനിമയില്‍ വരണം, ഹീറോ ആവണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു.

സിനിമയാണ് എന്റെ ട്രാക്കെന്ന് മനസ്സിലാക്കിയത് ജോലി ചെയ്‌തോണ്ടിരിക്കുമ്പോഴായിരുന്നു. ഇന്‍ഫോസിസിലെ ജോലിയില്‍ ഞാന്‍ ഹാപ്പിയായിരുന്നില്ല. ഒന്നര വര്‍ഷമെടുത്താണ് ഞാന്‍ കറക്റ്റ് ട്രാക്ക് കണ്ടുപിടിച്ചത്.നിവിൻ സഹപാഠിയായ റിന്നയെയാണ് വിവാഹം കഴിച്ചത് .”ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നവരാണ്,എനിക്ക് ഈ ജോലി ഇഷ്ടമില്ലെന്ന് റിന്നയോട് പറഞ്ഞിരുന്നു.എന്താണോ താല്‍പര്യം, അത് ചെയ്താല്‍ മതിയെന്നായിരുന്നു റിന്ന പറഞ്ഞിരുന്നത്”.

പ്രണയത്തെക്കുറിച്ച് നിവിൻ പറഞ്ഞത് ഇങ്ങനെ “റിന്നയും ഞാനും ഒന്നിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ തമ്മില്‍ പ്രൊപ്പോസല്‍ സീനൊന്നുമില്ലായിരുന്നു. നല്ല കൂട്ടായിരുന്നു ഞങ്ങള്‍. പരസ്പരം മനസ്സിലാക്കിയവരായിരുന്നു . സ്വഭാവികമായി അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അടിയൊക്കെ എപ്പോഴും ഉണ്ടാവാറുണ്ട്”

നിവിനും റിന്നയ്ക്കും രണ്ടു മക്കളാണ് ദാവീദ് ,റോസ്.നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് നിർമിച്ച കനകം കാമിനിയാണ് ഏറ്റവും പുതിയ ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News