പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

നോര്‍ക്ക-റൂട്ട്‌സ്മുഖേന പ്രവാസിമലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവുംലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നുലക്ഷംരുപ വരെയാണ് ധനസഹായം.

സഹകരണസംഘങ്ങളുടെഅടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക്‌സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷംരൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത്‌സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയുംവേണം. എ, ബി ക്ലാസ്അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍സര്‍ക്കാര്‍ ധനസഹായംസ്വീകരിക്കുന്നതിന് വ്യവസ്ഥഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തികവര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്ഹാജരാക്കുകയുംവേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെകുറഞ്ഞത് 10 പേര്‍ക്കെങ്കിലുംതൊഴിലുംവരുമാനവുംലഭ്യമാകുന്ന സംരംഭങ്ങള്‍ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളളസംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍,സംഘത്തിലെഅംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.

അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്‌സ്‌വെബ്‌സൈറ്റായwww.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്‌റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടികഎന്നിവയുടെ പകര്‍പ്പുകള്‍സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ്എക്‌സിക്ക്യൂട്ടീവ്ഓഫീസര്‍, നോര്‍ക്ക-റൂട്ട്‌സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിലോ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നുംമിസ്ഡ്‌കോള്‍സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News