റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തി; രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും

കുമളി–തേക്കടി റോഡിലെ റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തിയ കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും. ഈജിപ്ഷ്യന്‍ പൗരനായ ഏദൽ , ജർമൻ പൗരൻ അള്‍റിച്ച് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 30-നാണ് ഇരുവരെയും എക്സൈസ് അറസ്റ്റു ചെയ്തത്. റിസോർട്ടിലെ ചെടിച്ചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികൾ ഇവർ നട്ടുവളർത്തിയിരുന്നു.

ഒപ്പം ഇവരിൽനിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. കഞ്ചാവ് ചെടികൾ നട്ടതിന് രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here