പേരൂർക്കട ദത്ത് വിഷയം; പി എസ് ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യഹർജി കീഴ്കോടതിയിലേക്ക്

അനുപമയുടെ അച്ഛൻ്റെ മുൻകൂർ ജാമ്യഹർജി കീഴ്കോടതിയിലേക്ക്. മുൻകൂർ ജാമ്യത്തിനായി പി എസ് ജയചന്ദ്രന് കീഴ്കോടതിയെ സമീപിക്കാമെന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് ഇട്ടു. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആയതിനാൽ ഇനി വിചാരണ കോടതിയെ ജയചന്ദ്രന് സമീപിക്കാം.

കുട്ടിയെ കൈമാറാൻ ജയചന്ദ്രൻ വ്യാജരേഖ ചമച്ചു എന്നാണ് കേസ് ,വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെങ്കിൽ മാത്രമേ വകുപ്പ് നിലനിൽക്കൂവെന്ന് ജയചന്ദ്രൻ്റെ അഭിഭാഷകൻ വാദിച്ചു. കുട്ടിയെ കൈമാറ്റം ചെയ്യുന്നതിന് അനുപമയും, അച്ഛൻ പി എസ് ജയചന്ദ്രനും തമ്മിൽ തയ്യാറാക്കിയ രേഖ ഹാജരാക്കിയല്ല കുട്ടിയുടെ കൈമാറ്റം നടന്നതെന്നും അതിനാൽ തന്നെ വ്യാജരേഖ ഉപയോഗിച്ച് വഞ്ചിച്ചു എന്ന ആക്ഷേപം നിലനിൽക്കില്ലെന്ന് വാദം ഉയർന്നു. ഇത് മുഖവിലക്കെടുത്താണ് വിചാരണ കോടതിയെ സമീപിക്കാൻ കോടതി ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here