പ്രതിപക്ഷ ദൗത്യം വഹിക്കുന്നതിൽ കോൺഗ്രസ് പരാജയം; മുകുൾ സാങ്ങ്മ

രാജസ്ഥാൻ പ്രതിസന്ധി മന്ത്രിസഭ വിപുലീകരണത്തിലൂടെ പരിഹരിക്കാൻ ശ്രമിച്ച കോൺഗ്രസിന് മുന്നിൽ പുതിയ വെല്ലുവിളിയായി മേഘാലയ. മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്ങ്മയടക്കം 12 കോൺഗ്രസ് MLA മാർ തൃണമൂൽ കോൺഗ്രസിൽ. പ്രതിപക്ഷ ദൗത്യം വഹിക്കുന്നതിൽ കോൺഗ്രസ് പരാജയമെന്ന് മുകുൾ സാഗ്മ പ്രതികരിച്ചു. ആകെയുള്ള 18 എം എൽ എമാരിൽ 12 പേർ ടി എം സിക്ക് ഒപ്പം പോകുന്നതോടെ മുഖ്യ പ്രതിപക്ഷമായി തൃണമൂൽ മാറും. ഇതോടെ മേഖലയായിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നഷ്ടമാകും.

പഞ്ചാബ്, രാജസ്ഥാൻ പ്രതിസന്ധികൾ ഏറെക്കുറെ മറികടക്കാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്ന കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ കടുത്ത വെല്ലുവിളി ആയി മാറുകയാണ് മേഘാലയ. കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് 18 എം എൽ എമാരിൽ 12 പേരും തൃണമൂൽ പക്ഷത്തേക്ക് എത്തുന്നത്. പ്രതിപക്ഷ ദൗത്യം വഹിക്കുന്നതിൽ കോൺഗ്രസ് പരാജയമെന്ന് തൃണമൂൽ കോണ്ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് മുകുൾ സാഗ്മ പ്രതികരിച്ചു..

12 എം എൽ എമാർ എത്തുന്നതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും. കോൺഗ്രസിന്റെ പ്രതിപക്ഷ സ്ഥാനം നഷ്ടമാവുകയും ചെയ്യും.. ദീർഘനാളായി ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു സാങ്മ. മുൻ കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീ ദിയുടെ അടുത്ത ഞെട്ടിക്കൽ.

പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് മമതയുടെ നീക്കങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here