വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് നവീകരിച്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് സെന്ററായി മാറ്റിയിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളുകളായി അടച്ചിട്ടിരുന്നതുകൊണ്ടു തന്നെ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നവീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കും. അന്താരാഷ്ട്രതലത്തില്‍ തന്നെ കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന മികച്ച ഷൂട്ടിംഗ് റെയ്ഞ്ചായി ഇതിനെ ഉയര്‍ത്തുമെന്നും കേരളത്തില്‍ മികച്ച ഷൂട്ടിംഗ് താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എം എല്‍ എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്‌സികുട്ടന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News