പത്തുവര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി നാട്ടിലെത്തിച്ചു. പോത്തന്‍കോട് കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെയാണ് സന്നദ്ധസംഘടയുടെ സഹായത്തോടെ നാട്ടില്‍ എത്തിയത്. കോടതി നടപടികള്‍ക്കുശേഷം ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. തിരുവനന്തപുരം പോത്തന്‍കോട് കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെ 2011 മുതല്‍ കാണാതായത്. പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2012-ല്‍ കോടതിയില്‍ പോലീസ് ഇത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പത്തുവര്‍ഷത്തിന് ശേഷം മാനസിക പ്രശ്‌നങ്ങളുള്ള ഇവര്‍ അലഞ്ഞു നടന്ന് ഒഡീഷയില്‍ എത്തി.
ഒഡീഷയിലെ ആസിയ മിഷന്‍ എന്ന സംഘടനയാണ് ശാന്തയെ തെരുവില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് വെസ്റ്റ് മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധ റീഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്‍ മൂന്നു മാസം മുന്‍പാണ് ശാന്തയെ ഏറ്റെടുത്തത്. ഇവര്‍ നടത്തിയ ചികിത്സയിലൂടെ മാനസിക ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.
സന്നദ്ധ പ്രവര്‍ത്തക മുബൈ സ്വദേശിനിയായ സുലക്ഷണയാണ് പോത്തന്‍കോട് സ്റ്റേഷനില്‍ ശാന്തയെ എത്തിച്ചത്. ശാന്തയുടെ സഹോദരന്‍ ജോര്‍ജ് സ്റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.ഏക മകള്‍ പന്ത്രണ്ടു വര്‍ഷം മുന്‍പ് ട്രയിനില്‍ നിന്നു വീണു മരിച്ചു..കോടതി നടപടികള്‍ക്കുശേഷം ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.