ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരള ടീമിനെ പ്രഖ്യാപിച്ചു

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 28 ന് കോഴിക്കോട്ട് മിസോറാമുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

20 അംഗ ടീമിനെയാണ് കോഴിക്കോട് പ്രഖ്യാപിച്ചത്. ഇന്ത്യൻ താരം ടി.നിഖിലയാണ് ക്യാപ്റ്റൻ. കാലിക്കറ്റ് ,എം.ജി സർവ്വകലാശാല ടീമുകളിലെ മുൻനിര താരങ്ങൾ ടീമിലുണ്ട്.

ഗോകുലം കേരള വനിതാ ടീമിലെ അംഗങ്ങളും ഇടം നേടി. ജി ഗ്രൂപ്പിൽ മണിപ്പൂർ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവരാണ് കേരളത്തിൻറെ എതിരാളികൾ. സെമിഫൈനൽ വരെ കാര്യമായ വെല്ലുവിളികൾ ഇല്ലെന്നത്
കേരളത്തിൻറെ പ്രതീക്ഷ നൽകുന്നു. 15 കൊല്ലം മുൻപ് ഭീലായിൽ നേടിയ രണ്ടാം സ്ഥാനമാണ് ദേശീയ വനിതാ ഫുട്ബോളിലെ കേരളത്തിൻറെ മികച്ച പ്രകടനം. അമൃത അരവിനന്ദാണ് കോച്ച്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിച്ച ഗോൾക്കീപ്പർ ഹീര രാജ്, മഞ്ജു ബേബി, അതുല്യ എന്നിവർ ടീമിൻറെ കരുത്താണ്. പരിചയവും യുവത്വവും ഒത്തിണങ്ങിയ ടീമാണ്ഇത്തവണത്തേത്.

ഈ മാസം 28 മുതൽ ഡിസംബർ 9 വരെയാണ് ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുക. കൂത്തുപറമ്പ്, കോഴിക്കോട്
ഇ എം എസ് സ്റ്റേഡിയം, കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയം എന്നിവിടങ്ങളാണ് വേദി. 28 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News