അയച്ച സന്ദേശം ഡിലീറ്റാക്കാനുള്ള സമയം കഴിഞ്ഞെന്ന ആശങ്ക വേണ്ട; വാട്സ് ആപ്പ് അതിന് ഒരാഴ്ച സമയം തരും

‌‌അയച്ച മെസ്സേജ് അബദ്ധമായി പോവുകയും, അത് അയച്ചയാൾ കാണുന്നതിന് മുൻപ് ഡിലീറ്റ് ചെയ്യാൻ കഴിയാതെ വരുന്ന, അല്ലെങ്കിൽ അതിന്റെ സമയം കഴിയുന്ന അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? എന്നാൽ അതിന് പരിഹാരം കാണാൻ വാ‌ട്സ്ആപ്പിൽ അയച്ച സന്ദേശം സ്വീകർത്താവിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷന്റെ സമയ പരിധി കൂട്ടാൻ ആലോചന.

ഡിലീറ്റ് ചെയ്യാനുള്ള സമയം ഏഴ് ദിവസവും എട്ട് മിനിറ്റും ആയി വർധിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. നിലവിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ 1 മണിക്കൂർ, 8 മിനു‌ട്ട്, 16 സെക്കന്റുകൾ ആണ് വാട്സ് ആപ്പ് അനുവദിക്കുന്നത്. ഈ സമയ പരിധി കൂട്ടാനാണ് വാട്സ്ആപ്പ് ശ്രമം.ആദ്യ ഘട്ടത്തിലിത് ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും ആരംഭിക്കുകയും പിന്നീട് ഐഒഎസിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

അതേസമയം സമയപരിധി കൂ‌ട്ടുന്നത് സംബന്ധിച്ചുള്ള ആദ്യഘട്ട ചർച്ചകളാണ് നിലവിൽ ന‌ടക്കുന്നത്. അതിനാൽ ഒരാഴ്ച സമയ പരിധി എന്നത് മാറിയേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനൊപ്പം ശബ്ദസന്ദേശത്തിന്റെ വേ​ഗത കൂട്ടുന്നതും വാ‌ട്സ്ആപ്പിന്റെ പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here