കടമേരിയിൽ വീട്ടിൽകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയ കേസ്; പൊലീസിനെതിരെ ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ

കോഴിക്കോട് കടമേരിയിൽ വീട്ടിൽകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയ കേസിൽ പൊലീസിനെതിരെ ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയും ഗുണ്ടാതലവനുമായ ഷമീം ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഷമീം.

സംഭവത്തിൽ പ്രതിയാണെന്ന് അറിഞ്ഞതിനു പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന നാദാപുരം എസ്.ഐ ക്കെതിരെ ഇയാൾ ഭീഷണി മുഴക്കി വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ ഷമീമീമിനെ പിന്തുടർന്ന് പൊലീസ് വിദഗ്ദമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ അക്രമി സംഘം കടമേരിയിൽ നടത്തിയ അക്രമത്തിൽ നാട്ടുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്. ഇരു സംഘങ്ങളുടെയും മറ്റ് ഇടപാടുകളും പൊലീസ് അന്വേഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News