‘ഫുട്ബോൾ കളത്തിൽ കാലുകൊണ്ട് കവിത രചിച്ച ഇതിഹാസതാരം’; മറഡോണയെക്കുറിച്ച് എം എ ബേബി

കാൽപ്പന്തുകളിയുടെ ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. ഫുട്ബോൾ കളത്തിൽ കാലുകൊണ്ട് കവിത രചിച്ച ഇതിഹാസതാരമാണ് അദ്ദേഹമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

കാൽപ്പന്തുകളിയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ഓർമ്മകൾക്ക് ഒരു വർഷം. ഫുട്ബോൾ കളത്തിൽ കാലുകൊണ്ട് കവിത രചിച്ച ഇതിഹാസതാരം. ക്യൂബയുടെ വിപ്ലവനായകൻ ഫിദലിന്റെ അടുത്ത സുഹൃത്തും ഉറച്ച സാമ്രാജ്യവിരുദ്ധനിലപാടിലൂടെ പലരുടേയും അപ്രീതിപിടിച്ചുപറ്റുന്നതിൽ ഉൽസാഹിയുമായിരുന്ന ഈ അസാധാരണവ്യക്തിത്വം. ഫുട്ബാൾചരിത്രത്തിൽ കാൽവിരുതും കായികഭാവനയും കൊണ്ട് തന്റേതുമാത്രമായ ഒരു മാന്ത്രിക സിംഹാസനം സൃഷ്ടിച്ച ജീനിയസ്സാണ്.

ഒപ്പം അനിയന്ത്രിതത്വം കളിയിലും ജീവിതത്തിലും തന്റെ പെരുമാറ്റമന്ത്രമായി കൊണ്ടുനടന്നു. അതല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഏതാനും പതിറ്റാണ്ടുകൾകൂടി അദ്ദേഹം ജീവിച്ചേനെ.
തൻറെ പിതാവിൻറെ സ്ഥാനത്താണ് താൻ ഫിദലിനെ കാണുന്നതെന്ന് പരസ്യമായി പറഞ്ഞിരുന്നു മറഡോണ.എന്നാൽ പിതൃസ്ഥാനീയന്റെ ചിലനിഷ്ഠകളും ഉപദേശങ്ങളും മറഡോണപാലിച്ചില്ല എന്നതും രഹസ്യമല്ല. യാദൃശ്ചികത ആകാം ഫിദലിൻറെ നാലാം ചരമ വാർഷിക ദിനത്തിൽ മറഡോണയും ലോകത്തോട് വിടപറഞ്ഞത്.പകരം വെക്കാനില്ലാത്ത കാൽപ്പന്തുകളിയുടെ ഇതിഹാസ നായകന് കണ്ണീർപൂക്കൾ🌹🌹

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News